പി എസ് എല്‍ വി സി49 വിക്ഷേപിച്ചു.

ഐ.എസ്.ആര്‍.ഒ.യുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ് 01-മായി പി.എസ്.എല്‍.വി.-സി 49 റോക്കറ്റ് കുതിച്ചുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നുമാണ് ഈ വര്‍ഷത്തെ ഇന്ത്യയുടെ ആദ്യ ഇസ്രോ ദൗത്യം സാധ്യമായത്.ആദ്യഘട്ടം വിജയമെന്ന് ഇസ്രോ.
ശ്രീഹരിക്കോട്ടയിലെ ശക്തമായ മഴയെ തുടര്‍ന്ന് കൗണ്ട് ഡൗണ്‍ 5 മിനുട്ട് നേരം വൈകിയിരുന്നു.പ്രതികൂല കാലാവസ്ഥയ്ക്കിടെയാണ് വിക്ഷേപണം നടത്തിയത്.
ഈ വര്‍ഷം ആദ്യം വിക്ഷേപിക്കാനായിരുന്നു തിരുമാനമെങ്കിലും കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.കാലാവസ്ഥ പ്രവചനത്തിന് സഹായിക്കുന്ന ഇ.ഒ.എസ്.01 ഉപഗ്രഹത്തോടൊപ്പം 9 വിദേശ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിക്കും.
പ്രകൃതിദുരന്തനിവാരണം, കൃഷി എന്നിവയ്ക്ക് സഹായകമാവുന്നതാണ് ഇ.ഒ.എസ്.01 ഉപഗ്രഹം.