മാവോയിസ്റ്റുകൾ കൊല്ലപ്പെടേണ്ടവരാണെന്ന നയം സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വയനാട്ടിൽ മാവോയിസ്റ്റ് സംഘവും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ തമിഴ്നാട് സ്വദേശി വേൽമുരുകൻ കൊല്ലപ്പെട്ട സംഭവത്തിൽ വിശദികരണം നല്കുകയായിരുന്നു മുഖ്യമന്ത്രി. മാവോയിസ്റ്റകൾ ആണ് ആദ്യം വെടിവെച്ചതെന്ന് ആത്മരക്ഷാർത്ഥമാണ് പോലീസ് വെടിവെച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊല്ലപ്പെട്ട വേൽമുരുകൻ തമിഴ്നാട് സർക്കാരിന്റെ പിടിക്കിട്ട പുള്ളികളുടെ ലിസ്റ്റിൽ ഉള്ള ആളാണെന്നും വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.