കെ- ഫോൺ പദ്ധതിക്ക് അനുമതി നൽകാൻ മന്ത്രി സഭ തീരുമാനം. ഈ പദ്ധതി വഴി പാവപ്പെട്ട ഇരുപത് ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷനും സംസ്ഥാനത്തെ ഇന്റർനെറ്റ് മേഖല കൂടുതൽ വിപുലപ്പെടുത്താനും പദ്ധതി വഴി ലക്ഷ്യ മിടുന്നു . കിഫ്‌ബി ധനസഹായം ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിക്ക് മൊത്തം ചിലവ് 158 കോടി രൂപയാണ് . കേരളാ സ്റ്റേറ്റ് ഐടി ഇൻഫ്രാസ്‌ട്രെക്ടർ ലിമിറ്റഡും കെഎസ്ഇബിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. മുപ്പതിനായിരത്തിലധികം സർക്കാർ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അതിവേഗ നെറ്റ് കണക്ഷൻ ലഭ്യമാക്കാൻ പദ്ധതിയിലൂടെ സാധിക്കും. നിലവിൽ മൊബൈൽ ടവറുകളിൽ ഏതാണ്ട് 20 ശതമാനം മാത്രമേ ഫൈബർ നെറ്റ് വർക്കുവഴി ബന്ധിപ്പിച്ചിട്ടുള്ളൂ. എന്നാൽ കെ-ഫോൺ പൂർത്തിയാകുന്നതോടെ എല്ലാ മൊബൈൽ ടവറുകളും ഫൈബർ ശൃംഖല വഴി ബന്ധിപ്പിക്കാനാകും.