കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാറിന്റെ കർഷക ദ്രോഹ -ജന ദ്രോഹ നടപടിക്കൾക്കും വൈദ്യുതി നിയമ ഭേദഗതി ബില്ലിനും എതിരെ ദേശിയ പ്രക്ഷോഭവും ഹെഡ് പോസ്റ്റോഫീസ് മാർച്ചും നടത്തി . കണ്ണൂരിൽ കെ കെ രാഗേഷ് എം പി ഉത്‌ഘാടനം നിർവഹിച്ചു.നരേന്ദ്രമോദിയും കൂട്ടരും കോർപറേറ്റ് ദാസ്യ വേലയാണ് നടത്തുന്നതെന്നും സർക്കാർ കർഷകരെ സംരക്ഷിക്കുകയല്ല ചെയ്യുന്നതെന്നും 26 ആം തിയതി പ്രതിഷേധത്തിന്റെ ഭാഗമായി ഓൾ ഇന്ത്യ കിസാൻ സഭാ ഡൽഹിയിൽ ട്രാക്ടർ മാർച്ച് സംഘടിപ്പിക്കുമെന്നും കെ കെ രാഗേഷ് എം പി പറഞ്ഞു. ജനദ്രോഹ കർഷക ബിൽ പിൻവലിക്കുക , കാർഷിക മേഖലയിലെ കോർപറേറ്റ് വത്കരണം അവസാനിപ്പിക്കുക, വൈദ്യുത നിയമ ഭേദഗതി ബിൽ പിൻവലിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചാണ് കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ മാർച്ച് നടത്തിയത്.കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം പി .പ്രശാന്ത് , ഗിരീഷ് കുമാർ , പി .രാമചന്ദ്രൻ , ചന്ദ്രൻ പാലക്കൽ തുടങ്ങിയവർ നേതൃത്വം നൽകി