ഇ ഡി ക്കെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു .ബിനീഷിന്റെ കുഞ്ഞിനെ തടങ്കലിൽ വെച്ചു എന്ന പരാതിയിലാണ് നടപടിയെടുത്തത് . ക്രിമിനൽ നടപടി സ്വീകരിക്കാൻ ഡി ജി പിക്ക് നിർദേശം ലഭിച്ചിട്ടുണ്ട് .
ഇ ഡി ഡയറക്ടർക്ക് ബിനീഷിന്റെ ഭാര്യാ പിതാവ് പരാതി നൽകി.വ്യാജ സ്റ്റേറ്റ്മെന്റിൽ ഒപ്പിടാൻ ഇ ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്നാണ് പരാതി.
നിയമവിരുദ്ധമായി തടഞ്ഞുവെച്ചുവെന്നാണ് ബന്ധുക്കള്‍ പരാതി നല്‍കിയതെന്നും റെയ്ഡിന് എത്തിയ ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൂജപ്പുര സി.ഐ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇതിനിടെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. അന്യായമായി തടങ്കലില്‍ വെച്ചുവെന്ന് കാണിച്ചാണ് പരാതി നല്‍കിയത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കുകയാണെന്നും മണിക്കൂറുകള്‍ ആയി തങ്ങളെ കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്നും ബിനീഷ് കോടിയേരിയുടെ കുടുംബം ആരോപിച്ചിരുന്നു.
കുഞ്ഞിന് ഭക്ഷണം പോലും കൊടുക്കാന്‍ കഴിഞ്ഞില്ലെന്നും മാനസികമായി തങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും ഇവര്‍ പറഞ്ഞിരുന്നു.