കണ്ണൂരില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി

കണ്ണൂരില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.എസ്.പി ഓഫീസ് കെട്ടിടത്തിനുള്ളിലാണ് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇപ്പോള്‍ പ്രവര്‍ത്തനം തുടങ്ങിയത്.
സൈബര്‍ കുറ്റകൃത്യങ്ങളെ കണ്ടെത്താനും ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന പരാതികള്‍ അന്വേഷിക്കുന്നതിനുമാണ് സൈബര്‍ പോലിസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്.
ഓണ്‍ലൈനായി നടക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പടെയുള്ള സൈബര്‍ കുറ്റകൃത്യങ്ങളിലെല്ലാംതന്നെ കാര്യക്ഷമമായ അന്വേഷണം ഇനിമുതല്‍ ഉണ്ടാവും.

 

വിവരസാങ്കേതിക വിദ്യയില്‍ പ്രത്യേക പ്രാവീണ്യം ലഭിച്ച പോലിസ് ഉദ്യോഗസ്ഥരാണ് സ്‌റ്റേഷനുകളില്‍ ഉണ്ടാവുക.ഇന്‍സ്‌പെക്ടര്‍ കുട്ടികൃഷ്ണനാണ് സ്റ്റേഷന്റെ ചുമതല.
സൈബര്‍ കൂറ്റകൃത്യങ്ങള്‍ കൂടികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സൈബര്‍ ക്രൈം പോലിസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്.