കൂട്ടകോപ്പിയടി കൂടുതല്‍ കണ്ടെത്തലുകളുമായി സര്‍വകലാശാല

സാങ്കേതിക സര്‍വ്വകലാശാലയിലെ വ്യാപകമായ കൂട്ടക്കോപ്പിയടി വിഷയത്തില്‍ കൂടുതല്‍ കണ്ടെത്തലുകളുമായി സര്‍വകലാശാല.ഓരോ വിഷയങ്ങള്‍ക്കും പ്രത്യേക വാട്‌സ് ആപ്പ് ഗ്രൂപ്പുകളും സബ് ഗ്രൂപ്പുകളും ഉണ്ടാക്കിയാണ് കോപ്പിയടി നടന്നിട്ടുള്ളതെന്ന് വ്യക്തമായി.4 കോളേജുകളില്‍ നിന്നുമാത്രം 28 മൊബൈല്‍ ഫോണുകളാണ് ഇതുവരെയും കണ്ടെത്തിയത്.

ആള്‍ജിബ്ര സപ്ലിമെന്ററി പരീക്ഷയ്ക്കാണ് വാട്‌സാപ്പിലൂടെ ഉത്തരങ്ങള്‍ പരീക്ഷാ ഹാളില്‍ എത്തിയത്.കോവിഡ് പ്രോട്ടോകോള്‍ കണക്കിലെടുത്ത് ഇന്‍വിജിലേറ്റര്‍മാര്‍ ശാരീരിക അകലം പാലിച്ചത് മുതലെടുക്കുകയായിരുന്നു വിദ്യാര്‍ഥികള്‍.

തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയിരുന്നു.റദ്ദാക്കിയ പരീക്ഷ നവംബര്‍ അഞ്ചിന് നടത്തും.
ക്രമക്കേട് നടന്ന കോളേജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് സര്‍വകലാശാല.