ഇതല്ല ഇതിനപ്പുറവും നീന്തിക്കടന്നിട്ടുണ്ട്,ഏഴോം വയലിലെ കൈപ്പാട് കർഷകർ

തോറ്റുകൊടുക്കാനാണെങ്കിൽ അത് പണ്ടേ ആകാമായിരുന്നു. മുട്ടറ്റമല്ല കഴുത്തറ്റം മുങ്ങിയാലും വിതച്ചിട്ടുണ്ടെങ്കിൽ അത് കൊയ്യുക തന്നെ ചെയ്യും. ഇത് എഴോത്തെ കർഷകരുടെ നിശ്ചയദാർഢ്യമാണ്. എന്തൊക്കെ സഹിച്ചും തങ്ങളുടെ അന്നം വിളയിക്കുകയാണ് കണ്ണൂരിന്റെ നെല്ലറയായ ഏഴോ വയലിലെ കൈപ്പാട് കർഷകർ. ചെറിയ കഷ്ടപ്പാടൊന്നുമല്ല ഇവർ സഹിക്കുന്നത്. വിത്ത് വിതക്കുന്നതും വളമിടുന്നതും എല്ലാം വെള്ളത്തിൽ തന്നെ. പക്ഷെ കൊയ്ത്ത് കാലമാകുമ്പോൾ ഇതൊക്കെയാണ് അവസ്ഥ.

യന്ത്രത്തിന്റെ സഹായത്തിനു പല തവണ ശ്രമിച്ചെങ്കിലും ചതുപ്പ് നിലത്തിൽ ഉറച്ചു നിൽക്കുന്ന മെഷീൻ ഇനിയും യാഥാർഥ്യമായിട്ടില്ല. അതിനായുള്ള പഠനങ്ങൾ നടക്കുകയാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും പുതിയ ഇടങ്ങളിലേക്ക് തങ്ങളുടെ കൃഷി വ്യാപിപ്പിക്കാൻ തന്നെയാണ് ഇവരുടെ തീരുമാനം. ഇതല്ല ഇതിനപ്പുറവും നീന്തിക്കടന്നിട്ടുണ്ട് എഴോത്തെ കർഷകർ എന്നൊരു ഭാവം അവരുടെ മുഖത്ത് വായിച്ചെടുക്കാം.