ബംഗാളിൽ കോൺഗ്രസുമായുള്ള തിരഞ്ഞെടുപ്പ് സഖ്യത്തിന് സി പി ഐ എം പോളിറ്റ്ബ്യുറോ അനുമതി നൽകി.നേരത്തെ ഉണ്ടായിരുന്ന എതിർപ്പ് കേരളഘടകം പിൻവലിച്ചതിന് പിന്നാലെയാണ് സഖ്യമാവാമെന്ന് പി ബി സമ്മതിച്ചത്. ബംഗാളിൽ പി സി സി അധ്യക്ഷനായി ചുമതലയേറ്റ അധിർരഞ്ജൻ ചൗധരി നേരത്തെ സഖ്യസാധ്യത ആരാഞ്ഞിരുന്നു. ബി ജെ പി യെയും തൃണമൂൽ കോൺഗ്രസ്സിനെയും പ്രതിരോധിക്കലാണ് പ്രാഥമിക ലക്ഷ്യമെന്ന് സി പി ഐ എമ്മും കോൺഗ്രസ്സും പ്രഖ്യാപിക്കുന്നത്തോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് ബംഗാളിൽ കളമൊരുങ്ങുന്നത്.