സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള അധിക്ഷേപങ്ങളും വ്യക്തിഹത്യകളും ഭീഷണിപ്പെടുത്തലുകളും തടയാൻ കേരള പോലീസ് ആക്ടിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തി ഭേദഗതി .ഇത്തരം മാധ്യമങ്ങളിലൂടെ ദുഷ് പ്രചാരണം നടത്തുന്നവർക്കെതിരെ കേരളം പോലീസ് 118 എ വകുപ്പ് കൂടി ഉൾപ്പെടുത്തി .ഇപ്പോഴത്തെ ഭേദഗതി പ്രകാരം സമൂഹ മാധ്യമങ്ങൾ വഴി വ്യക്തിഹത്യയും മറ്റും നടത്തുന്നവർക്കെതിരെ കേസെടുത്തലും ജാമ്യം ലഭിക്കും .കേന്ദ്ര ഐ ടി ആക്ടിൽ കൂടി ഭേതഗതി വരുത്തിയാലെ ഇത്തരക്കാർക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കാൻ കഴിയൂ .നിലവിൽ പ്രത്യേക വകുപ്പ് പ്രകാരം കേസെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നിയമ ഭേദഗതിക്ക് മന്ത്രി സഭ അംഗീകാരം നൽകിയത് .