മാസ്‌ക് ധരിക്കൂ..കൈകള്‍ കഴുകൂ..ട്രംപിനെ വോട്ടു ചെയ്തു പുറത്താക്കൂ എന്ന് പറഞ്ഞു കൊണ്ട് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ ട്വീറ്റ്. മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപ് കേന്ദ്രങ്ങളില്‍ നിന്നും വിവിധ തരത്തില്‍ വിവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ബൈഡന്റെ ട്വീറ്റ്.
Wear a mask. Wash your hands. Vote out Donald Trump.
— Joe Biden (@JoeBiden) October 19, 2020
നേരത്തെതന്നെ മാസ്‌കുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ പല പ്രസ്ഥാവനകളും ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു.ട്രംപിന്റെ കൊവിഡ് പ്രതിരോധ നടപടികളിലെ മുഖ്യ ഉപദേശകനായ സ്‌കോട്ട് അറ്റ്‌ലസിന്റെ ട്വീറ്റും ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു.മാസ്‌കിന്റെ പ്രാധാന്യം കുറച്ചുകാണിച്ചു എന്ന പരാമര്‍ശത്തിലായിരുന്നു ഈ നടപടി. കോവിഡ് രോഗമുക്തനായ ശേഷം ട്രംപ് മാസ്‌ക് വലിച്ചൂരിയെറിഞ്ഞതും വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
ട്രംപ് നടത്തുന്ന എല്ലാ പരാമര്‍ശങ്ങളെയും പരിഹസിച്ചാണ് ബൈഡന്‍ രംഗത്ത് എത്താറുള്ളത്.
നവംബര്‍ മൂന്നിനാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.