യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൈദികൻ അറസ്റ്റിൽ

ഇടുക്കി :  അടിമാലിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൈദികൻ അറസ്റ്റിൽ.അടിമാലിയിൽ ആയുർവേദ ആശുപത്രി നടത്തുന്ന ഫാ:റെജി പാലക്കാടൻ ആണ് അറസ്റ്റിലായത്.തിങ്കളാഴ്ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.അറസ്റ്റിലായ വൈദികന്റെ ആയുർവേദ ആശുപത്രിയിൽ അടിമാലി സ്വദേശിയായ യുവതി ചികിത്സ തേടിയാണ് എത്തിയത്.എന്നാൽ ഡോക്ടറായ വൈദികൻ ഇവിടെ വെച്ച് യുവതിയെ പിഡീപ്പിക്കാൻ ശ്രമിച്ചതായാണ് പോലീസ് നൽകുന്ന വിവരം.

 

വീട്ടിലെത്തിയ ശേഷം യുവതി ഈ വിവരം മാതാപിതാക്കളെ അറിയിച്ചു.തുടർന്ന് ആശുപത്രിയിൽ എത്തി വൈദികനോട് ഇക്കാര്യം ആരാഞ്ഞു.ഇതിന് ശേഷമാണ് ഇരുക്കൂട്ടരെയും സ്റ്റേഷനിലെത്തിച്ചത്.പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വൈദികനെതിരെ കേസ് രജിസ്റ്റർ ചെയുകയായിരുന്നുവെന്ന് അടിമാലി പോലീസ് വ്യക്തമാക്കി.വൈദികനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്ന് അടിമാലി പോലീസ് വ്യക്തമാക്കി.വൈദികനെ ഉച്ചക്ക് ശേഷം കോടതിയിൽ ഹാജരാക്കും.