ശുചിത്വ പദവി അവാർഡ് ഇരിട്ടി നഗരസഭയ്ക്ക്

സംസ്ഥാന തലത്തിലുള്ള ശുചിത്വ പദവി അവാർഡ് ഇരിട്ടി നഗരസഭയ്ക്ക് ലഭിച്ചു.ശുചിത്വ പദവി പ്രഖ്യാപനവും സാക്ഷ്യപത്രവും ഫലകവും നഗരസഭയിൽ നടന്ന ചടങ്ങിൽ ഇരിട്ടി തഹസിൽദാർ കെ.കെ. ദിവാകരൻ നഗരസഭാ ചെയർമാൻ പി.പി. അശോകന് കൈമാറി.

2017ൽ പ്രവർത്തനം തുടങ്ങിയ ഹരിത കർമ്മ സേന അംഗങ്ങൾ ഉറവിടത്തിൽ നിന്നും മാലിന്യം ശേഖരിച്ച് സംസ്‌ക്കരിക്കുന്നതാണ് ഇതിൽ പ്രധാനം. 4512 വീടുകളിൽ നിന്നും 1214 വ്യാപാര സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ വേതിരിച്ചാണ് ഹരിത സേന അംഗങ്ങൾ വഴി ഈ പ്രവർത്തനം നടത്തുന്നത്.

പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനും ഹരിത ചട്ടം പാലിക്കുന്നതിനും ഉയർന്ന പരിഗണന നൽകി. പ്ലാസ്റ്റിക്ക് ബദൽ ഉത്പ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി കുടുംബശ്രീ തലത്തിൽ തുണി സഞ്ചി നിർമ്മാണം, പേപ്പർ പ്ലേറ്റ്‌ നിർമ്മാണം എന്നിവ പ്രോത്സാഹിപ്പിച്ചു.