പാലാ വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി മാണി സി കാപ്പൻ

ജോസ് കെ മാണിയുടെ എൽഡിഎഫിലേക്കുള്ള തിരിച്ചുവരവിനെതിരെ വിമർശിച്ച് എംഎൽഎ മാണി സി കാപ്പൻ രംഗത്ത്.പാലാ ഇപ്പോൾ കെ എം മാണി ജയിച്ച സീറ്റല്ല, ഒരുകാരണവശാലും സീറ്റ് വിട്ടുകൊടുക്കില്ലെന്നും മാണി സി കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.

പാലാ സീറ്റ് മറ്റാർക്കും വിട്ടുകൊടുക്കേണ്ട എന്നാണ് എൻസിപി ദേശീയ നേതൃത്വത്തിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാൽ പാലാ സീറ്റ് സംബന്ധിച്ചോ ജോസ് കെ മാണി എൽഡിഎഫിലേക്ക് വരുന്നത് സംബന്ധിച്ചോ ചർച്ച നടന്നിട്ടില്ലെന്നും പാലാ തനിക്ക് ചങ്കാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.