നിരത്തിൽ ഓടി ലാഭമുണ്ടാക്കാനുള്ള പദ്ധതികൾ ലക്ഷ്യത്തിൽ എത്താതായതോടെ പുതിയ ആശയങ്ങൾ പരീക്ഷിക്കുകയാണ് കെഎസ്ആർടിസി. ബസുകൾ താമസസൗകര്യമുള്ള മുറികളാക്കാനാണ് പുതിയ പദ്ധതി. പദ്ധതി യാഥാർത്യമായാൽ വിനോദ സഞ്ചാരികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ബസിനുള്ളില്‍ താമസിക്കാനുള്ള സൗകര്യമാകും.
പരീക്ഷണ അടിസ്ഥാനത്തിൽ ആദ്യ കെ.എസ്.ആർ.ടി.സി ബസ് മൂന്നാറില്‍ ആണ് സജ്ജമാകുന്നത്. ഒരേസമയം 16 പേര്‍ക്കു താമസിക്കാന്‍ കഴിയുന്ന എസി ബസുകളാണ് ഒരുക്കുന്നത്. കിടക്കയും, മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ടും ഉള്‍പ്പെടെ ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ച് മാതൃകയില്‍ ആണ് താമസ സൗകര്യം ബസില്‍ തയ്യാറാക്കുന്നത്.