ബിജെപി ദേശീയ ഉപാധ്യക്ഷൻ അബ്‌ദുള്ളക്കുട്ടിയുടെ വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിൽ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.മലപ്പുറം വേങ്ങര സ്വദേശി സുസൈലിനെതിരെയാണ് കാടാമ്പുഴ പൊലീസ് കേസെടുത്തത്.ആക്രമണത്തിന് പിന്നിൽ മറ്റ് കാരണങ്ങൾ ഇല്ലെന്നാണ് പ്രാഥമിക നിഗമനം.
മലപ്പുറം രണ്ടത്താണിയിൽ വെച്ച് ഇന്നലെ രാത്രിയായിരുന്നു അപകടം.തിരുവനന്തപുരത്തുനിന്നും കണ്ണൂരിലേക്കുള്ള യാത്രക്കിടെയാണ് സംഭവം നടന്നത്.സാധനങ്ങൾ കൊണ്ടുപോകുന്ന കരാർ ലോറിയാണ് അബ്‌ദുള്ളക്കുട്ടിയുടെ വാഹനത്തിൽ ഇടിച്ചത്.മലപ്പുറം സ്വദേശി ശബാൻ ആണ് ലോറി ഉടമസ്ഥൻ.