മമത ബാനർജി നാളെ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത അധികാരമേൽക്കും. പതെരഞ്ഞെടുപ്പിലൂടെ വിജയിച്ചാണ് മമത പശ്ചിമ ബംഗാൾ നിയമസഭയിലേക്കെത്തുന്നത്. നാളെ ഉച്ചക്ക് 2 മണിക്കാണ് സത്യപ്രതിജ്ഞ. പാർലമെന്ററി കാര്യവകുപ്പ് മന്ത്രി പാർത്ഥ ചാറ്റർജിയുടെ അഭ്യർത്ഥനയെ തുടർന്നാണ് ഗവർണർ ജഗ്ദീപ് ധാൻഖർ സത്യപ്രതിജ്ഞ ചടങ്ങ് തീരുമാനിച്ചത്.
മമത ബാനർജിക്കു പുറമെ ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ച ജാക്കിർ ഹോസിയൻ, അമിറുൾ ഇസ്ലാം എന്നിവരും നാളെ സത്യപ്രതിജ്ഞ ചെയ്യും. ആദ്യം രാവിലെ 11.45 നായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഉച്ചയ്ക്ക് 2 മണിക്ക് നിശ്ചയിക്കുകയായിരുന്നു.