സെപ്റ്റംബർ 21 ലെ ഭാരത ബന്ദിന് പിന്തുണ നൽകി ഇടതു മുന്നണിയും

സെപ്തംബർ 27 ന് കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ നടക്കുന്ന ഭാരത് ബന്ദിന് പിന്തുണ നൽകുമെന്ന് സിപിഎം (ആക്ടിങ് സെക്രട്ടറിയും ഇടതുമുന്നണി കൺവീനറുമായ എ വിജയരാഘവൻ പ്രഖ്യാപിച്ചു. ബിഷപ്പിന്റെ നാർകോടിക് ജിഹാദ് പരാമർശത്തിൽ ദുരുദ്ദേശമില്ലെന്ന തന്റെ മുൻ നിലപാട് തിരുത്തിയ അദ്ദേഹം മുഖ്യമന്ത്രി പറഞ്ഞ നിലപാടാണ് എൽഡിഎഫിന്റേതെന്നും വ്യക്തമാക്കി.തന്നെ വർഗീയ വാദിയെന്ന് വിളിക്കുന്നവർക്ക് മറ്റൊന്നും പറയാനില്ല . അതുകൊണ്ടാണ് ഇത്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്. പറയുന്നതിൽ വസ്തുതകൾ വേണമെന്ന് നിർബന്ധ ബുദ്ധിയില്ലാതെ വരുമ്പോൾ ഇങ്ങിനെ പലതും പറയും. അതിനെ കാര്യമാക്കേണ്ടതില്ലെന്നും ഇടതുമുന്നണി യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം വിശദീകരിച്ചു.


‘കർഷക സമരത്തിന് ഇടതുമുന്നണി ഐക്യദാർഢ്യം നൽകുന്നു. സമരം വിജയിപ്പിക്കുന്നതിനായി ഐക്യദാർഢ്യ കൂട്ടായ്മകൾ നടത്തും. കർഷകരുടെ ആവശ്യം ന്യായമാണ്, അതിനെ പിന്തുണക്കേണ്ടതുണ്ട്. ഈയൊരു സമരം കൊണ്ട് കേരളത്തിന്റെ വ്യാവസായിക മുന്നേറ്റം തകരുമെന്ന് കരുതുന്നുണ്ടെങ്കിൽ അത് ശരിയല്ല. ഹർത്താൽ പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ സാധാരണ പരീക്ഷ മാറ്റിവെക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.