ഹെൽമെറ്റ് നിർബന്ധം ; പിഴ അടച്ചാലും ലൈസൻസ് അയോഗ്യമാക്കും

മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥയനുസരിച്ച് ഹെൽമറ്റ് ധരിക്കാതെ ബൈക്ക് യാത്രക്കാർ പിഴയടച്ചാലും ലൈസൻസ് അയോഗ്യമാക്കൽ ,ഡ്രൈവിംഗ് പുനഃപരിശോധനം ,സാമൂഹ്യ സേവനം എന്നീ നടപടികളിൽ നിന്ന് ഒഴിവാക്കുന്നില്ലെന്ന് ജോയിന്റ് ട്രാൻസ്‌പോർട് കമ്മീഷണർ അറിയിച്ചു .മോട്ടോർ വാഹന നിയമം 206 വകുപ്പിലെ നാലാം ഉപവകുപ്പ് അനുസരിച്ച് ഒക്ടോബർ ഒന്ന് മുതൽ പോലീസ് ഓഫീസർ പോലീസ് ,വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്ക് ഹെൽമറ്റ് വെക്കാത്ത യാത്രക്കാരുടെ ഡ്രൈവിംഗ് ലൈസൻസ് പരിശോധനക്കിടെ പിടിച്ചെടുത്ത് അയോഗ്യമാക്കാൻ അധികാരമുണ്ട് .അതിനാൽ ബൈക്ക് യാത്രക്കാർ ഹെൽമറ്റ് ധരിക്കണമെന്ന് കമീഷണർ അറിയിച്ചു .