ബോളിവുഡിന്റെ സൂപ്പര്‍ താരമാണ് സല്മാന് ഖാന്. ആക്ഷന്‍ ചിത്രങ്ങളിലൂടെ താരരാജാവായി മാറിയ നടന്. ഓരോ സിനിമ പിന്നിടുമ്പോഴും പുതിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുന്ന സല്മാന് ഖാന്. രസകരമായൊരു ശീലമുണ്ട്. സോപ്പുകള്‍ ശേഖരിക്കുകയാണ് സല്മാന് ഖാന്റെ വിചിത്രമായ ശീലം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള വിലകൂടി സോപ്പുകള്‍ സല്മാന് ഇങ്ങനെ ശേഖരിക്കാറുണ്ട്. പഴത്തിന്റേയേും പച്ചക്കറികളുടേയും സത്ത് ചേര്‍ത്ത സോപ്പുകളോടാണ് സല്മാന് ഖാന് പ്രിയം.