പഞ്ചാബിന് പിന്നാലെ രാജസ്ഥാനിലും ഭരണതലത്തില്‍ അഴിച്ചുപണിക്ക് സാധ്യത

പഞ്ചാബിന് പിന്നാലെ രാജസ്ഥാനിലും ഭരണതലത്തില്‍ അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം. മന്ത്രിസഭാ പുനഃസംഘടന ഉടന്‍ നടത്തണമെന്നാണ് ഹൈക്കമാൻഡിന്റെ നിർദ്ദേശം.രാജസ്ഥാനില്‍ ഹൈക്കമാന്‍ഡ് നിര്‍ദേശങ്ങള്‍ പോലും പരിഗണിക്കാതെയായിരുന്നു മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ ഇടപെടല്‍. പാര്‍ട്ടി കാര്യങ്ങള്‍ എല്ലാം സ്വയം ഏറ്റെടുത്ത് നിയന്ത്രിക്കുന്ന അവസ്ഥ. ഇത് ഹൈക്കമാന്‍ഡിന്റെ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. സച്ചിന്‍ പൈലറ്റിനെ അനുകൂലിക്കുന്ന വിഭാഗത്തിന് കൂടുതല്‍ പരിഗണന നല്‍കണമെന്നാണ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം അംഗീകരിച്ചില്ലെങ്കില്‍ നേതൃമാറ്റം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.