അച്ഛന്റെ അടിയേറ്റ് മകൻ മരിച്ചു

പാലക്കാട് ചിറ്റിലഞ്ചേരിയിലാണ് അച്ഛന്റെ അടിയേറ്റ് യുവാവ്‌ മരിച്ചത് . പാട്ട സ്വദേശി രതീഷ് (39) ആണ് മരിച്ചത്. അച്ഛൻ ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി രതീഷ് മദ്യപിച്ച് ബഹളം വച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് സംഭവം. ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.