നിലവിലെ അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നീതി ലഭിക്കില്ല; ടി പി വധക്കേസില്‍ പുതിയ പ്രോസിക്യൂട്ടര്‍ വേണമെന്ന് കെ.കെ രമ

ടി പി വധക്കേസില്‍ പുതിയ പ്രോസിക്യൂട്ടര്‍ വേണമെന്ന് കെ.കെ രമ എംഎല്‍എ. കേരളത്തിന് പുറത്ത് നിന്നുള്ള സുപ്രീം കോടതി അഭിഭാഷകനെ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് ആവശ്യം.ഇതു സംബന്ധിച്ച് കെ കെ രമ ആഭ്യന്തര സെക്രട്ടറിയെ സമീപിച്ചു.
നിലവിലെ അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് രമ പറഞ്ഞു.

2012 മെയ് 4 നാണ് ടി.പി ചന്ദ്രശേഖരന്‍ വെട്ടേറ്റ് കൊല്ലപ്പെടുന്നത്. വടകര വള്ളിക്കാട് ജംഗ്ഷനില്‍ വച്ച് ഇന്നോവയിലെത്തിയ സംഘം ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.