കൊല്ലം അഴീക്കൽ ബീച്ചിൽ ഭീമൻ തിമിംഗലത്തിന്റെ ശരീരം കരക്കടിഞ്ഞു. അഴുകിയ ജഡം ബീച്ചിലെ പാറക്കെട്ടിൽ കുടുങ്ങിയ നിലയിലാണ്. ഏകദേശം 20 അടിയോളം നീളവും 2000 കിലോ ഭാരവുമുണ്ട്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ലൈഫ് ഗാർഡ് സതീഷാണ് വിവരം പൊലീസിൽ അറിയിച്ചത്. പ്രദേശത്ത് അസഹനീയമായ ദുർഗന്ധമാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം മറവുചെയ്യും.