സിനിമാ സീരിയല്‍ നടന് രമേശ് വലിയശാല അന്തരിച്ചു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു മരണം.54 വയസ്സായിരുന്നു.തിരുവനന്തപുരം വലിയശാല സ്വദേശിയായ രമേശ് ഇരുപത്തിരണ്ട് വര്‍ഷമായി സീരിയല്‍ സിനിമാരംഗത്ത് സജീവമായിരുന്നു.
നാടകരംഗത്തൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടന്മാരില് ഒരാളായിരുന്നു. നാടകരംഗത്ത് നിന്നാണ് സീരിയല്‍ രംഗത്തേക്കെത്തിയത്.തിരുവനന്തപുരം ആര്‍ട്സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്.