ഹരിതയുടെ ലൈംഗികാധിക്ഷേപ പരാതിയില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് നവാസിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയായിരുന്നു അറസ്റ്റ്. ജാമ്യം ലഭിക്കാവുന്ന വകുപ്പ് ചുമത്തിയാണ് അറസ്റ്റ്ചെയ്ത് വിട്ടയച്ചു. എംഎസ്എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് പികെ നവാസ് എന്നിവർക്കെതിരെ കഴിഞ്ഞ മാസം 17 നായിരുന്നു വെള്ളയിൽ പൊലീസ് കേസെടുത്തത്. തുടർന്ന് ചെമ്മങ്ങാട് വനിതാ സിഐക്ക് കേസ് കൈമാറി . ജൂൺ 22ന് കോഴിക്കോട് ചേർന്ന എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിൽ ഹരിത പ്രവർത്തകരെ അധിക്ഷേപിച്ചു എന്നാണ് പരാതി.ഇതാദ്യമായാണ് നവാസിനെ ചോദ്യംചെയ്യാൻ വിളിപ്പിക്കുന്നത്.
അതേസമയം കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താനുണ്ടെന്നും വരും ദിവസങ്ങളിൽ പാർട്ടി അനുവദിക്കുകയാണെങ്കിൽ അത് നടത്തും മെന്നും പി കെ നവാസ് പറഞ്ഞു. മാധ്യമങ്ങളിൽ വന്നതിൽ ചിലത് അർദ്ധ സത്യങ്ങളും അസത്യങ്ങളും മാത്രമാണ്. പാർട്ടി പറഞ്ഞാൽ എം എസ എഫ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി നിൽക്കുമെന്നും പി കെ നവാസ് പ്രതികരിച്ചു.