മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചു ചേര്‍ന്നിട്ടുളള സിനിമകള്‍ ആഘോഷമാക്കിയിട്ടുളള പലരും ഒരുപക്ഷേ അറിയാത്ത ഒന്നുണ്ട്. മമ്മൂട്ടി മോഹന്‍ലാലിന്റെ അച്ഛനായി അഭിനയിച്ച സിനിമയെ കുറിച്ച്. ഇരവരും കൂടപ്പിറപ്പുകളായും ചങ്ങാതിമാരായും ഒക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും അച്ഛനും മകനുമായി അഭിനയിച്ച സിനിമ ആരും അത്ര ഓര്‍ത്തുവച്ചിട്ടില്ല അല്ലെങ്കില്‍ ശ്രദ്ധിച്ചിട്ടില്ല. പടയോട്ടം എന്ന ചിത്രത്തിലായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും അച്ഛനും മകനുമായി അഭിനയിച്ചത്.1981ല്‍ പുറത്തിറങ്ങിയ ഐ.വി. ശശിയുടെ അഹിംസ യിലാണ് ഇരുവരും ഒന്നിച്ച് ആദ്യമായി അഭിനയിക്കുന്നത്.
ജിജോയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പൂര്‍ണമായി ഇന്ത്യയില്‍ ചിത്രീകരിച്ച മലയാളത്തിലെ ആദ്യത്തെ 70 എം.എം. സ്റ്റീരിയോഫോണിക് ചിത്രമായ പടയോട്ടത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കണ്ണന്‍ എന്ന കഥാപാത്രത്തിന്റെ അച്ഛന്‍ കമ്മാരനായി വേഷമിട്ടത് മമ്മൂട്ടിയായിരുന്നു.
അങ്ങനെ മമ്മൂട്ടിയുടെ മകനായി അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച ഞങ്ങളുടെ തലമുറയിലെ ഒരേയൊരു നടനായി താന്‍ മാറിയെന്ന് സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വച്ച കുറിപ്പില്‍ മോഹന്‍ലാല്‍ പറയുന്നു.നമ്പര്‍ 20 മദ്രാസ്‌മെയില്‍, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു , മനു അങ്കിള്‍,തുടങ്ങിയ സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും. അധികമാരും അറിയാത്ത ഈ സംഗതി എന്തായാലും സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയാണ്.