കൊച്ചി : ഐഡിയ സിമ്മിനെതിരെ ഉപഭോക്താക്കളുടെ വ്യാപക പരാതി. സംഭാഷണങ്ങള്‍ ഇടയ്ക്കു മുറിയുന്നതു പതിവാകുന്നു. ഫോണില്‍ തുടര്‍ച്ചയായി ഒരു മിനിറ്റ് പോലും സംസാരിക്കാനാവുന്നില്ലെന്നാണ് ആളുകളുടെ പരാതി. ഒരാളെ വിളിച്ചാല്‍ കാര്യങ്ങള്‍ പറഞ്ഞുതീരും മുന്‍പ് മൂന്നുതവണയെങ്കിലും ഫോണ്‍ കട്ടാവുന്നു.
കുറെ ദിവസമായി ഈ പ്രശ്നമുണ്ടെങ്കിലും അതിനു പരിഹാരമുണ്ടാക്കാന്‍ സേവനദാതാക്കള്‍ തയാറാവുന്നില്ല എന്നുമാണ് പരാതി.ഇന്റര്‍നെറ്റ് സേവനങ്ങളും പലപ്പോഴും തകരാറിലാകുന്നു.ഓണ്‍ലൈന്‍ ക്ലാസുകളെ ആശ്രയിക്കുന്ന വിദ്യാര്‍ഥികളും കംപ്യൂട്ടര്‍ ജോലി ചെയ്യുന്നവരും ഇതോടെ പ്രയാസത്തിലാണ്.