മമതയ്ക്ക് കീഴില്‍ അണിനിരക്കും; പശ്ചിമ ബംഗാളില്‍ പാര്‍ട്ടി വിടാനൊരുങ്ങി ബി.ജെ.പി എം.എല്‍.എമാര്‍

പശ്ചിമ ബംഗാളില്‍ പാര്‍ട്ടി വിടാനൊരുങ്ങി ബി.ജെ.പി എം.എല്‍.എമാര്‍. 25 ഓളം എം.എല്‍.എമാര്‍ തൃണമൂലില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് എം.പി അഭിഷേക് ബാനര്‍ജി പറഞ്ഞു.നിലവില്‍ 71 എം.എല്‍.എമാരാണ് ബംഗാള്‍ നിയമസഭയില്‍ ബി.ജെ.പിയ്ക്കുള്ളത്.
28 എം.എല്‍.എമാരും എം.എല്‍.എമാരല്ലാത്ത 10 പാര്‍ട്ടി നേതാക്കളും തൃണമൂലിലേക്ക് വരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് എം.പി സൗഗത റോയും പറയുന്നു.ബംഗാളിനെ ലോകത്തിന് മുന്നില്‍ ഒന്നാമതാക്കാന്‍ മമതയ്ക്ക് കീഴില്‍ എല്ലാവരും അണിനിരക്കും.മമതയ്ക്ക് കീഴില്‍ ബംഗാള്‍ വളരുകയാണെന്നും പാര്‍ട്ടിയിലേക്ക് വരാന്‍ താല്‍പ്പര്യമുള്ളവരെ തീര്‍ച്ചയായും സ്വാഗതം ചെയ്യുന്നുവെന്നും സൗഗത റോയ് വ്യക്തമാക്കി.


നിയമസഭാ തെരഞ്ഞെടുപ്പിലെ ജയത്തിന് ശേഷം പാര്‍ട്ടി വിട്ട് പോയവര്‍ തൃണമൂലിലേക്ക് തിരിച്ചെത്തിയിരുന്നു. നാല് ബി.ജെ.പി എം.എല്‍.എമാര്‍ ഇതുവരെ തൃണമൂലില്‍ ചേര്‍ന്നിട്ടുണ്ട്. ബി.ജെ.പി എം.എല്‍.എമാരെ തൃണമൂലിലേക്കെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബി.ജെ.പിയ്ക്കെതിരായ ദേശീയ സഖ്യം രൂപീകരിക്കുന്നതിനും മമത മുന്‍പന്തിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.