ഈ വവ്വാലുകളില്‍ നിന്ന്നിപ പകരാം ഇവയെ തിരിച്ചറിയൂ

കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് മലയാളികള്‍.നിപ വൈറസ്് വവ്വാലുകളിലൂടെയും പകരാമെന്നാണ് പഠനം.
ഫ്ളൈയിങ് ഫോക്സ് എന്നറിയപ്പെടുന്നയിനം വവ്വാലുകളാണ് നിപ പരത്തുന്നത്. സാധാരണ വവ്വാലുകളില്‍ നിന്ന് വ്യത്യസ്തമായി കുറുക്കന്റെ മുഖമാണ് ഇവയ്ക്കുള്ളത്. വവ്വാലുകളില്‍ നിന്ന് പഴങ്ങളിലേക്കാണ് വൈറസ് എത്തുന്നത്. പഴങ്ങള്‍ക്ക് പുറമേ വാഴക്കൂമ്പില്‍ നിന്ന് വവ്വാല്‍ തേന്‍ കുടിക്കുമ്പോഴും വൈറസ് പടരാം.

വവ്വാലുകളുടെ ശരീരോഷ്മാവ് വര്‍ധിക്കുമ്പോഴാണ് വൈറസ് സജീവമാകുന്നത്. കുട്ടികളെ പ്രസവിക്കുമ്പോഴും പാലു കൊടുക്കുമ്പോഴും ഊഷ്മാവ് വര്‍ധിക്കുന്നതിനാല്‍ വൈറസ് സജീവമായിരിക്കും. കുഞ്ഞുങ്ങളെ വവ്വാല്‍ നക്കിത്തുടയ്ക്കുമ്പോള്‍ ഇത് കുഞ്ഞുങ്ങളിലേക്കും എത്തും. വൈറസ് വാഹകരായ വവ്വാലുകള്‍ക്ക് രോഗബാധ ഉണ്ടാകുകയില്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.