കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ ലൈം​ഗികാതിക്രമം

കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ വീണ്ടും ലൈം​ഗികാതിക്രമം. പത്തനംതിട്ടയിലാണ് സംഭവം ഉണ്ടായത്. 16കാരിയായ പെൺകുട്ടിക്ക് നേരെ ലൈം​ഗികാതിക്രമം നടന്നതെന്നാണ് പരാതി.സിഎഫ്എൽടിസിയിലെ താത്കാലിക ജീവനക്കാരനെതിരെയാണ് പരാതി.ആരോപണ വിധേയനായ പത്തനംതിട്ട ചെന്നീർക്കര സ്വദേശി ബിനുവിനെ സംഭവത്തിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു.