കണ്ണൂര്‍ അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെഎം ഷാജിക്ക് 25 ലക്ഷം രൂപ കൈമാറിയെന്ന പരാതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്. ഇഡിയുടെ കോഴിക്കോട് സബ് സോണല്‍ ഉദ്യേഗസ്ഥര്‍ക്കാണ് അന്വേഷണ ചുമതല. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന്‍ പത്മനാഭന്റെ പരാതിയില്‍ ആണ് അന്വേഷണം. പണത്തിന്റെ ഉറവിടം, കൈമാറിയ രീതി, തുടങ്ങിയ കാര്യങ്ങള്‍ പ്രത്യേകം പരിശോധിക്കും. പരാതിക്കാരുടെയും കെഎം ഷാജിയുടെയും ഇടപാടുകള്‍ സംബന്ധിച്ച വിവരം ഇഡി ശേഖരിച്ചു തുടങ്ങി. ഷാജി അടക്കം മുപ്പതോളം പേര്‍ക്ക് നോട്ടീസ് അയച്ചു.
നോട്ടീസ് കൈപ്പറ്റിയവര്‍ അടുത്ത ദിവസം മുതല്‍ കോഴിക്കോട് സബ് സോണല്‍ ഓഫിസില്‍ ഹാജരാകണം. തലശ്ശേരി വിജിലന്‍സ് കോടതിയും ഇതേ കേസില്‍ അന്വേഷണം നടത്തുന്നുണ്ട്. താന്‍ പണം വാങ്ങിയിട്ടില്ലെന്നും രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്നും കെഎംഷാജി എംഎൽഎ വ്യക്തമാക്കിയിരുന്നു.