കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിയെയും കുടുംബത്തേയും നിരന്തരം ആക്ഷേപിക്കുകയാണെന്ന് സി പി എം . ഒടുവിലത്തെ ഉദാഹരണമാണ് കൊടിക്കുന്നിലിന്റെ പ്രസ്താവന.മുഖ്യമന്ത്രിക്കെതിരേ കഴിഞ്ഞ കുറേകാലമായി ഇത്തരത്തിൽ വേട്ടയാടൽ നടക്കുന്നുണ്ടെന്നും സിപിഎം കുറ്റപ്പെടുത്തി.സോണിയ ഗാന്ധിയും, കെപിസിസിയും ഇതിനെ പിന്തുണക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. “‘മുഖ്യമന്ത്രി നവോത്ഥാന നായകൻ എന്നാണ് പറയുന്നത്. അങ്ങനെയെങ്കിൽ മകളെ ഒരു പട്ടികജാതിക്കാരന് കെട്ടിച്ചു കൊടുക്കണമായിരുന്നു” എന്നായിരുന്നു കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രസ്താവന. പാർട്ടിയിൽ പട്ടികജാതിക്കാരായ എത്രയോ നല്ല ചെറുപ്പക്കാരുണ്ടെന്നും കൊടിക്കുന്നിൽ വിവാദ പരാമർശത്തിൽ പറഞ്ഞിരുന്നു. പ്രസ്താവനയ്ക്കെതിരേ ഇന്നലെ തന്നെ ദേവസ്വം മന്ത്രിയടക്കം രംഗത്ത് വന്നിരുന്നു. കോൺഗ്രസ് നേതാക്കൾ ഇത്തരത്തിൽ പലപ്രാവശ്യം സിപിഎം നേതാക്കളുടെ കുടുംബത്തിന് നേരേയുണ്ടായിട്ടുണ്ടെന്നും സിപിഎം പ്രസ്താവനയിൽ പറയുന്നു .