ഐഎസിൽ ചേർന്ന ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ യുവാവിന്റെ ജാമ്യം ശരിവെച്ച് സുപ്രീംകോടതി.

ഐഎസിൽ ചേർന്ന ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ യുവാവിന്റെ ജാമ്യം ശരിവെച്ച് സുപ്രീംകോടതി ഉത്തരവ് .മുംബൈ സ്വദേശിയായ അങീബ് മജീദിന്റെ ജാമ്യമാണ് സുപ്രീം കോടതി ശരിവച്ചത്.ജാമ്യത്തിനെതിരായ എൻഐഎ ഹർജി കോടതി തള്ളി. എൻഐഎ കോടതിയും മുബൈ ഹൈക്കോടതിയും നേരത്തേ ഇാൾക്ക് ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും അന്വേഷണം ഏജൻസിയായ എൻ ഐ എ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.ഉപാധികളോടെ വിചാരണ കോടതിയും മുംബായ് ഹൈക്കോടതിയും നൽകിയ ജാമ്യത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഐഎസിൽ ചേര്‍ന്ന ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ അറീബ് മജീദിനെതിരെ യുഎപിഎ വകുപ്പുകളും ഇന്ത്യ ശിക്ഷാനിയമത്തിലെ 125-ാം വകുപ്പ് പ്രകാരവും എൻഐഎ കേസെടുത്തിരുന്നു.ഇറാഖിൽ നിന്ന് മറ്റ് മൂന്നുപേര്‍ക്കൊപ്പം 2014 മെയ് മാസത്തിലാണ് മജീദ് ബാഗ്ദാദിലേക്ക് പോയത്. ആറ് മാസത്തിന് ശേഷം നവംബറിൽ മജീദ് മാത്രം ഇന്ത്യയിൽ തിരിച്ചെത്തി. വിമാനത്താവളത്തിൽ വെച്ചുതന്നെ ഇയാളെ പൊലീസ് സംഘം അറസ്റ്റ് ചെയ്ത് എൻഐഎക്ക് കൈമാറുകയായിരുന്നു.