കൃഷിയിറക്കാൻ ഗൂഗിളിന്റെ അത്യാധുനിക ടെക്‌നോളജി;ബഗ്ഗി റോബോട്ട്

നമ്മുടെ കൃഷിസ്ഥലങ്ങളിലെ ഓരോ ചെടിയെയും സസൂഷ്മം നിരീക്ഷിച്ച് വേണ്ട സമയത്ത് പരിപാലനം നടത്തി വെള്ളവും വളവും കീടനാശിനിയും നൽകി സഹായിക്കാൻ ഗൂഗിളിന്റെ മാതൃക കമ്പിനിയായ ആൽഫാബെറ്റ് ബഗ്ഗി എന്ന റോബോട്ടിനെ റെഡിയാക്കിയിട്ടുണ്ട് .നാല് ചക്രത്തിൽ ഓടുന്ന ബഗ്ഗിക്ക് തള്ളുവണ്ടിയുടെ രൂപമാണ് .ഉയരത്തിൽ നാല് ചക്രത്തിനു മുകളിലായി ബാക്കി ഭാഗങ്ങൾ നിർമ്മിച്ചിരിക്കുന്നതിനാൽ വിളകൾക്ക് യാതൊരു ഉപദ്രവവും ഉണ്ടാകുന്നുമില്ല . കൃഷിയിടത്തിൽ ഓടിനടന്ന് ഓരോ ചെടികളിൽ നിന്നും വിവരങ്ങൾ നേരിട്ട് ശേഖരിക്കുന്ന ജോലിയും ബഗ്ഗി തനിയെ ചെയ്യും.ഓരോ ചെടിയേയും നിരീക്ഷിച്ച് അവയുടെ കുറവുകള്‍ മനസിലാക്കി ആവശ്യമായ പോഷണങ്ങള്‍ നല്‍കാന്‍ ബഗ്ഗിക്ക് സാധിക്കും . .

ചെടികളുടെ ഉയരം ഇലകളുടെ ഭാഗം, ഫലത്തിന്റെ വലുപ്പം എന്നിവയെല്ലാം ശേഖരിച്ച് നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ കർഷകർക്കാവിശ്യമായ വിവരങ്ങളാക്കി മാറ്റുകയാണ് ബഗ്ഗി ചെയ്യുന്നത് . അര്‍ജന്റീന, കാനഡ, ദക്ഷിണാഫ്രിക്ക, അമേരിക്ക തുടങ്ങി പല രാജ്യങ്ങളിലും പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോൾ ബഗ്ഗി പണി എടുക്കുന്നുണ്ട്. ബഗ്ഗിയുടെ സഹായത്താൽ കർഷകർക്ക് വിളയുടെ കൃത്യമായ പരിപാലനവും വിളവും വർധിപ്പിക്കാൻ സാധിക്കും .ആൽഫാബെറ്റിനു കീഴിലുള്ള എക്സ് കമ്പിനിയാണ് കാർഷിക രംഗത്ത് പുതിയ ചുവടു വെയ്പ്പ് നടത്താൻ തയ്യാറാവുന്നത് .പ്രോജക്റ്റ് മിനറൽ എന്നാണ് പദ്ധതിയുടെ പേര്.