രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു..

സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായുള്ള രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. മെഡലിന് അര്‍ഹരായത് 1380 ഉദ്യോഗസ്ഥര്‍. വിശിഷ്ട സേവനത്തിനുള്ള ഒരു മെഡലും സ്തുത്യര്‍ഹ സേവനത്തിനുള്ള 10 മെഡലുകളും കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നേടി. എഡിജിപി യോഗേഷ് ഗുപ്തയാണ് വിശിഷ്ട സേവനത്തിനുള്ള മെഡലിന് അര്‍ഹനായത്.ഐ ജി സ്പര്‍ജന്‍ കുമാറിനും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍.

കേരളത്തില്‍ നിന്നും ഉള്ളവരില്‍ പത്ത് പേരാണ് മെഡലിന് അര്‍ഹരായത്.എസ് പി മാരായ ബി കൃഷ്ണകുമാര്‍,ടോമി സെബാസ്റ്റിന്‍,അശോകന്‍ അപ്പുകുട്ടന്‍,അരുണ്‍ കുമാര്‍ സുകുമാരന്‍ ,സജികുമാര്‍ ബി ,ദിനേശന്‍,സിന്ധു വാസു,സന്തോഷ് കുമാര്‍,സതീഷ് ചന്ദ്രന്‍ നായര്‍ തുടങ്ങി പോലീസുകാര്‍ക്കും വ്യത്യസ്ത സ്റ്റേഷനുകളില്‍ സേവനം നല്‍കി വരുന്ന ഉദ്യോഗസ്ഥര്‍ക്കുമാണ് മെഡലുകള്‍ ലഭിച്ചത്. ഒപ്പം ബി എസ് എഫ് ന്റെ ഭാഗത്ത് നിന്നുള്ള കേരളത്തിലെ ഉദ്യോഗസ്ഥനായ എസ് പി മഹാദേവനും, സിഐഎസ്എഫ് ലെ ഉദ്യോഗസ്ഥനായ കൃഷ്ണകുമാറിനും പൊലീസ് മെഡലുണ്ട്.കമാന്റന്റ് സുധീര്‍ കുമാറിനും രാഷ്ട്രപതിയുടെ മെഡല്‍ ലഭിക്കും.നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന ചടങ്ങില്‍ മെഡലുകള്‍ രാഷ്ട്രപതി നല്‍കും.