ഇ–ബുൾ ജെറ്റ് സഹോദരങ്ങള്‍ക്ക് പണി കൊടുത്തത് ഒപ്പമുള്ളവർ തന്നെ?

 

യുട്യൂബ് ബ്ലോഗർ മാരായ ഇ–ബുൾ ജെറ്റ് സഹോദരങ്ങള്‍ക്ക് യഥാർത്ഥത്തിൽ പണികൊടുത്തത് മോട്ടോർ വാഹന വകുപ്പല്ല. കൂട്ടത്തിൽ ഉള്ളവർ തന്നെയാണ്. കാരണം കഴിഞ്ഞ ഒരു മാസത്തിനിടെ അൻപതിലേറെ ഫോൺകോളുകളാണ് ഇവർക്കെതിരെ തിരുവനന്തപുരത്തെ ഗതാഗത കമ്മിഷണറുടെ ഓഫിസിൽ ലഭിച്ചത്. ഫോട്ടോകളും വിഡിയോകളും സഹിതം പരാതികൾ എത്തിയിരുന്നുവത്രെ. ഇത്തരത്തിൽ തുടർച്ചയായ പരാതികളുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ നടപടിയെടുക്കാൻ ഗതാഗത കമ്മിഷണർ കണ്ണൂർ മോട്ടർ വെഹിക്കിൾ ഡിപാർട്മെന്റിന് നിർദേശം നൽകിയതെന്നാണ് വിവരം.

ഇവർ റോഡിൽ വാഹനമോടുക്കുന്നത് അപകടകരമാംവിധമാണെന്നും വാഹനം മോടി പിടിപ്പിച്ചതിന്റെയും വേഗത്തിൽ പായുന്നതിന്റെയുമൊക്കെ ദൃശ്യങ്ങ കാണിക്കുന്ന ഡിജിറ്റൽ തെളിവുകൾ അടക്കമാണ് ചില യുട്യൂബിൽ സജീവമായ മറ്റു വ്ലോഗർമാരും പരാതി നൽകിയത്. ചില യുട്യൂബ് വ്ലോഗർമാരുമായി ഇ–ബുൾ ജെറ്റ് സഹോദരങ്ങള്‍ക്ക് ചില അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നു. അതായത് പെട്ടെന്നൊരു സുപ്രഭാതത്തിൽ കണ്ണൂർ മോട്ടർ വെഹിക്കിൾ ഡിപാർട്മെന്റിന് വന്നു ഇ–ബുൾ ജെറ്റ് സഹോദരങ്ങളുടെ വാഹനം എടുത്തോണ്ട് പോയതൊന്നുമല്ല കൃത്യമായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് നടപടി ഉണ്ടായത്. . പരാതിക്കാരുടെ കൂട്ടത്തിൽ യുട്യൂബിൽ സജീവമായ മറ്റു വ്ലോഗർമാരും ഉണ്ടെന്നാണു വ്യക്തമാകുന്നത്.

നിയമപ്രകാരമാണ് കാരവാനാക്കി മാറ്റിയതെങ്കിലും പിന്നീട് വാഹനത്തിൽ പെർമിറ്റിന് വിരുദ്ധമായി മോഡിഫിക്കേനുകൾ നടത്തി മുന്നില്‍ മാത്രം കൂടുതലായി ഒന്‍പതു ലൈറ്റുകള്‍ പിടിപ്പിച്ചു. മോട്ടർവാഹന വകുപ്പില്‍ നിന്ന് അനുമതി വാങ്ങാതെ പിന്നില്‍ സൈക്കിള്‍സ്റ്റാന്‍ഡുകളും ഏണിയും ഘടിപ്പിച്ചിരുന്നു. ആര്‍സി ബുക്കില്‍ വണ്ടിയുടെ നിറം വെള്ള നിറമുള്ള വണ്ടി അനുവാദമില്ലാതെ കറുത്ത നിറമാക്കി മാറ്റി.

സുതാര്യമല്ലത്ത കൂളിങ് ഫിലിം ഒട്ടിക്കുകയും പിന്നിലെ ബ്രേക്ക് ലൈറ്റുകൾക്ക് മുന്നിൽ മറപിടിപ്പിക്കുകയും ചെയ്തു. വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ നിയമം നിഷ്കർഷിക്കുന്ന രീതിയിൽ വാഹനത്തിൽ നൽകിയിട്ടില്ല. റോഡ് സേഫ്റ്റി, ശബ്ദ–വായു മലിനീകരണ നിയമങ്ങൾ ലംഘിച്ചു. ഉദ്യഗസ്ഥൻ അവശ്യപ്പെട്ടിട്ടു റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജറാക്കയില്ല. മാധ്യമപ്രവര്‍ത്തകരല്ലാതിരുന്നിട്ടും പ്രസ് ബോര്‍ഡ് വെച്ചു തുടങ്ങി ഒമ്പതോളം നിയമ ലംഘനങ്ങൾ ഇ–ബുൾ ജെറ്റ് സഹോദരങ്ങള്‍ നടത്തിയെന്നാണ് കണ്ടെത്തൽ.