അനുമതി ലഭിച്ചാല്‍ ഘട്ടം ഘട്ടമായി സ്‌കൂളുകള്‍ തുറക്കും

കൊവിഡ് നിയന്ത്രണത്തിനായി ചുമതലപ്പെട്ട വിവിധ ഏജന്‍സികളുടേയും കേന്ദ്ര സര്‍ക്കാരിന്റേയും അനുമതി ലഭിച്ചാല്‍ ഘട്ടം ഘട്ടമായി സ്‌കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഓണ്‍ലൈന്‍ പഠനം കാരണം 36 ശതമാനം കുട്ടികള്‍ക്ക് കഴുത്തു വേദനയും 27 ശതമാനം പേര്‍ക്ക് കണ്ണ് വേദനയും ഉണ്ടെന്നാണ് എസ്‌സിആര്‍ടിയുടെ റിപ്പോര്‍ട്ട്. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കൊവിഡ് വ്യാപനത്തിന് ശേഷം ഇതാദ്യമായാണ് സ്‌കൂളുകള്‍ തുറക്കാനുള്ള സാധ്യത സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം, വ്യായാമം ഉറപ്പ് വരുത്തണം. എ പ്ലസ് വര്‍ധനയ്‌ക്കെതിരെ വന്ന ട്രോളുകളെ വിമര്‍ശിച്ച ശിവന്‍കുട്ടി തമാശ നല്ലതാണ്, അത് കുട്ടികളെ വേദനിപ്പിക്കുന്ന തരത്തിലാകരുതെന്നും പറഞ്ഞു.