അവകാശങ്ങൾ ചോദിക്കുന്നതിനെ വർഗീയതയെന്ന് വിളിക്കരുത് : പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം : അവകാശങ്ങൾ ചോദിക്കുന്നത് വർഗീയതയെന്ന് മുദ്രകുത്തി എതിർപ്പുകളെ നിശബ്ദമാ ക്കാൻ ശ്രമിക്കരുതെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സെക്രട്ടേറിയറ്റിന് മുന്നിൽ ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ വിവിധ മുസ്ലിംസംഘനകൾ നടത്തിയ ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്കോളർഷിപ്പ് വിഷയത്തിന്റെ കൂടി പശ്ചാത്തലത്തിൽ സച്ചാർ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് സമസ്ത, കെഎൻഎം ഉൾപ്പടെ 16 മുസ്ലീം സംഘടനകള്‍ സമര രംഗത്തിറങ്ങിയത്. സ്കോളർഷിപ്പിൽ സർക്കാർ തീരുമാനം റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം. 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധക്കെതിരെ അപ്പീൽ നൽകുകയോ, നിയമനിർമ്മാണം നടത്തുകയോ വേണമെന്നും മുസ്ലീം സംഘടകള്‍ ആവശ്യപ്പെടുന്നു.