പിന്നണി ഗായിക കല്യാണി മേനോന്‍ അന്തരിച്ചു

പ്രശസ്ത പിന്നണി ഗായിക കല്യാണി മേനോന്‍ അന്തരിച്ചു. 70 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1970 കളിലാണ് കല്യാണി മേനോന്‍ ശാസ്ത്രീയ സംഗീത ലോകത്ത് തുടക്കം കുറിച്ചത്. പിന്നീട് സിനിമയില്‍ പിന്നണി ഗായികയായി. 1990 കളുടെ അവസാനത്തിലും 2000 കളുടെ തുടക്കത്തിലും എ.ആര്‍. റഹ്‌മാന്റെ കൂടെ പ്രവര്‍ത്തിച്ചിരുന്നു. സംവിധായകന്‍ രാജീവ് മേനോന്‍ മകനാണ്.

അലൈപായുതേ എന്ന ചിത്രത്തില്‍ അലൈപായുതേ, കാതലന്‍ എന്ന ചിത്രത്തിലെ ഇന്ദിരയോ ഇവള്‍ സുന്ദരിയോ, വിണ്ണൈതാണ്ടി വരുവായയിലെ ഓമന പെണ്ണേ, 96 ലെ കാതലെ, കാതലെ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങളാണ് കല്യാണി സംഗീത ലോകത്തിന് സമ്മാനിച്ചത്.