200 വർഷം പഴക്കമുള്ള താളിയോല രാമായണം

കള്ളകർക്കിടകം.മലയാളികൾക്കിത് രാമായണ മാസം .കേരളീയരുടെ സംസ്കാരത്തിന്റെ ഭാഗം കൂടിയാണിത്..രണ്ട് നൂറ്റാണ്ടുകാലം പഴക്കമുള്ള സമ്പൂർണ്ണ രാമായണത്തിന്റെ താളിയോല ഗ്രൻഥമുണ്ട് ഇവിടെ തലശ്ശേരിയിൽ.ആദികവിയുടെ രാമായണത്തിന്റെനൂറ്റാണ്ടുകൾ ക്കപ്പുറത്തെ മലയാള ലിപി ആലേഖനം ചെയ്ത പനയോല ഗ്രൻഥം ഇന്നും സൂക്ഷിച്ച് വെച്ചിരിക്കുകയാണ് തലശ്ശേരിക്കടുത്ത് ഇടത്തിലമ്പലത്തെ അഭിഭാഷകനായ കെ.കെ.കൃഷ്ണ രാജ്. തലമുറകളായി കൈമാറ്റം ചെയ്തു കിട്ടിയതാണ് താളിയോല ഗ്രൻഥം.അച്ഛന്റെ കാല ശേഷം കയ്യിലെക്കെത്തിയത് മുതൽ ഒരു നിധി പോലെയാണ് കൃഷ്ണരാജ് ഇത് കാത്ത് സൂക്ഷിക്കുന്നത്.വീട്ടിലെ പൂജാമുറിയിൽ സൂക്ഷിക്കുന്ന താളിയോല ഗ്രൻഥം കർക്കിടകത്തിൽ മാത്രമാണ് പുറത്തേക്കെടുക്കുക.. യാതൊരു വിധ കേടുപാടും സംഭവിച്ചിട്ടില്ല രണ്ട് ഭാഗവും മരച്ചട്ട കൊണ്ട് പൊതിഞ്ഞ്ചരടിൽ കോർത്ത് കെട്ടിവെച്ചിരിക്കയാണ്. രാമായണ മാസത്തിൽ മാത്രമാണ് ഈ ഗ്രന്ഥത്തിന്റെ ചരടഴിക്കാറുള്ളൂ.അത് രാമായണ പാരായണത്തിനായാണ്.എഴുത്താണി കൊണ്ട് പഴയ മലയാളം ലിപിയിൽ കൂട്ടക്ഷരത്തിൽഎഴുതിയ ഈ താളിയോല രാമായണം വായിചെടുക്കുക അത്ര എളുപ്പമല്ല. മലയാള ലിപിയിൽ നിന്ന് കൂട്ടക്ഷരം ഒഴിവാക്കിയതോടെ പുതു തലമുറക്ക് ഇത് വായിക്കാൻ പ്രത്യേക പരിശീലനം തന്നെ വേണ്ടി വരും. എങ്കിലും അച്ഛനിലും നിന്നും ലഭിച്ച പാഠങ്ങൾ അനുസരിച്ച് വായിച്ചെടുക്കാൻ ശ്രമിക്കും.പഴമയുടെ ഓർമ്മകളിൽ മലയാളികൾ ഇന്നും കർക്കിടകം രാമായണ മാസമായി ആചരിക്കുമ്പോൾ കൃഷ്ണ രാജിന്റെ ഇടത്തിലമ്പലെത്തെ ക്ഷീരസാഗരം വീടിന്റെ ഐശ്വര്യമാകുകയാണ് ഈ താളിയോല രാമായണം.