വാക്സീൻ ഉടൻ നൽകും : കേരള എം.പിമാർക്ക് ഉറപ്പ് നൽകി കേന്ദ്ര ആരോഗ്യമന്ത്രി

Gold Geometric Low Poly Vector Background. Shiny Metallic Faceted Pattern. Golden Light Triangle Sparkles in the Dark.

ദില്ലി : കേരളത്തിന് ആവശ്യമായ വാക്സീൻ ഉടൻ ഉറപ്പാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ.
സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരിം എംപിയുടെ നേതൃത്വത്തിൽ എംപിമാരും കേന്ദ്ര ആരോഗ്യമന്ത്രിയും തമ്മിൽ നടത്തിയ കൂടി കാഴ്ചയിലാണ് തീരുമാനം. കൊവിഡ് ചികിത്സയിലും വാക്സിനേഷനിലും കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് കൂടിക്കാഴ്ചയിൽ മന്ത്രി പറഞ്ഞതായി ഇടതുപക്ഷ എംപിമാർ പറഞ്ഞു. വാക്സിനേഷന്റെ വേഗത കണക്കിലെടുത്തു മുൻകൂറായി കേരളത്തിന് കൂടുതൽ വാക്സിൻ നൽകുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്നും എംപിമാർ കൂട്ടിച്ചേർത്തു.

Gold Geometric Low Poly Vector Background. Shiny Metallic Faceted Pattern. Golden Light Triangle Sparkles in the Dark.