
കണ്ണൂർ : കണ്ണൂരിൽ അഗതി മന്ദിരത്തിൽ ഭക്ഷ്യ വിഷ ബാധ. ഒരാൾ മരിച്ചു. പീതാബരൻ (65) ആണ് മരിച്ചത്. നാല് പേർ ചികിത്സയിലുണ്ട് . സഹ അന്തേവാസികളായ അബ്ദുള്‍സലാം, റഫീഖ്, ഗബ്രിയേൽ പ്രകാശന്‍ എന്നിവരാണ് ചികിത്സയിലുള്ളത്. കണ്ണൂർ സിറ്റി അവേരയിൽ തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള അന്തേവാസികൾക്കാണ് ഭക്ഷ്യ വിഷ ബാധ ഏറ്റത്.