മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയെ വിജിലന്‍സ് ഇന്നും ചോദ്യം ചെയ്യുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് ചോദ്യം ചെയ്യല്‍. കോഴിക്കോട് വിജിലന്‍സ് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് നേരത്തെ ഷാജി ഹാജരാക്കിയ രേഖകളില്‍ പൊരുത്തക്കേടുണ്ടെന്ന കണ്ടെത്തിലിനെ തുടര്‍ന്നാണ് വിജിലന്‍സ് സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ലോക്ഡൗണിനെ തുടര്‍ന്ന് മന്ദഗതിയിലായ അന്വേഷണം വീണ്ടും സജീവമാക്കാനാണ് വിജിലന്‍സ് നീക്കം. ഇതിന്റെ ഭാഗമായാണ് ഷാജിയെ വിളിച്ച് വരുത്തിയത്. ഇന്നലെയും വിജിലന്‍സ് ഷാജിയെ ചോദ്യം ചെയ്തിരുന്നു. ഷാജിയുടെ വീട് കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് അളന്നിരുന്നു. ഇതില്‍ ക്രമക്കേട് കണ്ടെത്തിയതായാണ് വിവരം.