ഇവിടങ്ങളിൽ ഇനി പുതിയ ഗവർണർമാർ

കേന്ദ്ര മന്ത്രിസഭാ പുനസംഘടന യുടെ ഭാഗമായി എട്ട് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. കര്‍ണാടക, മിസോറാം, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഗോവ, ത്രിപുര, ജാര്‍ഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലാണ് ഗവര്‍ണര്‍മാരെ മറ്റി നിയമിച്ചത്. മിസോറാം ഗവര്‍ണറായിരുന്ന പി.എസ് ശ്രീധരന്‍പിള്ളയെ ഗോവ ഗവര്‍ണറായി നിയമിച്ചു. ഹരിബാബു കംമ്പാട്ടിയാണ്‌ പുതിയ മിസോറാം പുതിയ ഗവണര്‍.

ഹരിയാന ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യയും ത്രിപുരയില്‍ നിന്ന്ര മേശ് ബയസ്സും ഗവര്ണര്മാരാകും. ജാര്‍ഖണ്ഡിലേക്കും ഹിമാചല്‍ ഗവര്‍ണറായിരുന്ന ബന്ദാരു ദത്താത്രയെ ഹരിയാനയിലും ഗവര്‍ണര്‍മാരായി മാറ്റി നിയമിച്ചിട്ടുണ്ട്.നിലവില്‍ സാമൂഹിക നീതി വകുപ്പ് മന്ത്രിയായ തവര്‍ചന്ദ് ഗഹലോത്ത്‌ കര്‍ണാടക ഗവര്‍ണറാകും. മംഗുഭായ് ചഗന്‍ഭായ് പട്ടേലിനെ മധ്യപ്രദേശ് ഗവര്‍ണറായും ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറേയും നിയമിച്ചു.

Gold Geometric Low Poly Vector Background. Shiny Metallic Faceted Pattern. Golden Light Triangle Sparkles in the Dark.