അമേരിക്കയില്‍ രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് ഇനിമുതല്‍ മാസ്ക് ധരിക്കേണ്ടതില്ല. പ്രസിഡണ്ട് ജോ ബൈഡന് തന്നെയാണ് ഈക്കാര്യം അറിയിച്ചത്. മാസ്ക് മാറ്റി ഇനി ചിരിച്ചു തുടങ്ങാം എന്നാണ് ബൈഡന്റെ വാക്കുകള്‍.സാമൂഹിക അകലവും പാലിയ്ക്കേണ്ടതില്ല.
കോവിഡ് പോരാട്ടത്തിലെ നിര്‍ണ്ണായക തീരുമാനമാവുമിതെന്ന് യു എസ് പ്രസിഡണ്ട് ജോ ബൈഡന് പറഞ്ഞു.അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ശുപാര്‍ശയെ തുടര്‍ന്നാണ് കോവിഡ് മാനദണ്ഡങ്ങളില്‍ വലിയ ഇളവുകള്‍ വരുത്തിയത്.

എന്നാല്‍ ബസ്,വിമാനം,ട്രെയിന്‍ എന്നി പൊതു ഗതാഗത സംവിധാനങ്ങളില്‍ മാസ്ക് ഉപയോഗിക്കുന്നത് നല്ലതാണെന്നും സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് പറയുന്നുണ്ട്. അതേസമയം രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവരെ എങ്ങിനെ തിരിച്ചറിയാന്‍ പറ്റും എന്ന ചോദ്യവും ഉയരുന്നുണ്ട്.