കാസര്‍കോട് ജില്ലയിലെ ചില ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം; ഫേയ്സ്ബുക്കില്‍ ഓക്സിജന്‍ ചാലഞ്ചുമായി ജില്ലാ കളക്ടര്‍. വ്യക്തികളും മറ്റും സിലിണ്ടറുകള്‍ സംഭാവന ചെയ്യണമെന്നാവശ്യപ്പെട്ടാണ് ജില്ല കലക്ടര്‍ രംഗത്ത് വന്നത്.

അനുഭവപ്പെടാന്‍ സാധ്യതയുള്ള ഓക്സിജന്‍ ക്ഷാമത്തിനുള്ള മുന്‍കരുതല്‍ എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ കലക്ടര്‍ പറയുന്നത്. കാസര്‍കോട്ടെ ഗുരുതര സാഹചര്യം വെളിവാക്കുന്നന്നതാണ് കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റെന്ന് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. അതേസമയം, കാസര്‍കോടിന് മാത്രം ഓക്സിജന്‍ പ്രതിസന്ധി എങ്ങനെ ഉണ്ടായെന്നും കമന്റ് ബോക്സില്‍ ചോദ്യമുയരുന്നുണ്ട്.