എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു

നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചുു. 81 വയസായിരുന്നു.ദീര്‍ഘനാളായി അര്‍ബുദ ബാധിതനായിരുന്ന നടന്‍ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം. ഭ്രഷ്ട്, അശ്വത്മാവ്, മഹാപ്രസ്ഥാനം എന്നിങ്ങനെ പ്രശസ്തമായ കൃതികള്‍ രചിച്ച മാടമ്പ് കുഞ്ഞുക്കുട്ടന് 1983ലെ മികച്ച നോവല്‍ സാഹിത്യത്തിനുളള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ‘മഹാപ്രസ്ഥാനം’ എന്ന നോവലിനു ലഭിച്ചു.

ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് 2000 ത്തില്‍ ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ദേശാടനം, സഫലം, ഗൗരീശങ്കരം, മകള്‍ക്ക് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി.ആറാംതമ്പുരാന്‍, ദേശാടനം, ചിത്രശലഭം അഗ്നിസാക്ഷി, കരുണം, കാറ്റുവന്നു വിളിച്ചപ്പോള്‍, അഗ്നിനക്ഷത്രം, വടക്കുംനാഥന്‍, പോത്തന്‍ വാവ, ആനചന്തം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
.