കെ വി ആനന്ദ് അന്തരിച്ചു

സംവിധായകനും ഛായാഗ്രഹകനുമായ കെ വി ആനന്ദ് അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. 53 വയസ്സായിരുന്നു. തേന്മാവിന്‍ കൊമ്പത്ത്, മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ച കെ വി ആനന്ദ് കനാ കണ്ടേന്‍, അയന്‍, തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ കൂടിയായിരുന്നു. ഛായാഗ്രാഹകനായ പി സി ശ്രീറാമിന്റെ സഹായിയായാണ് കരിയര്‍ തുടങ്ങുന്നത്.

തേന്മാവിന്‍ കൊമ്പത്ത് എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ ആനന്ദ് സ്വതന്ത്രഛായാഗ്രാഹകനായി. തന്റെ അരങ്ങേറ്റ ചിത്രമായ തേന്മാവിന്‍ കൊമ്പത്തില്‍ തന്നെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്‌കാരം സ്വന്തമാക്കി. തമിഴ്, തെലുഗു, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലായി 14 ചിത്രങ്ങളില്‍ ഛായാഗ്രാഹകനായി ജോലി ചെയ്തു. ഷാരൂഖ് ഖാനും ഐശ്വര്യ റായിയും ഒന്നിച്ച ജോഷ്, അമിതാഭ് ബച്ചന്റെ കാക്കി തുടങ്ങി ഹിന്ദിയില്‍ നാല് സിനിമകള്‍ക്കു ഛായാഗ്രഹണം ചെയ്തു. ശ്രീകാന്ത്, ഗോപിക, പൃഥ്വിരാജ് എന്നിവര്‍ അഭിനയിച്ച കനാ കണ്ടേന്‍ എന്ന തമിഴ് ചലച്ചിത്രത്തിലൂടെ സംവിധായകനായി.

Gold Geometric Low Poly Vector Background. Shiny Metallic Faceted Pattern. Golden Light Triangle Sparkles in the Dark.