മട്ടന്നൂര്‍ നഗരസഭയില്‍ നാളെ മുതല്‍ നിയന്ത്രണം

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മട്ടന്നൂര്‍ നഗരസഭയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വ്യാപാര സ്ഥാപനങ്ങള്‍ ഞായറാഴ്ച മുതല്‍ രാത്രി 8 വരെ മാത്രം പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ 8 വരെ ഇരുന്ന് ഭക്ഷണം കഴിക്കാം. 9 വരെ പാര്‍സല്‍ നല്‍കാം. 18, 19, 20 തീയതികളില്‍ വാര്‍ഡുതല ജാഗ്രത സമിതി ചേരാനും നഗരസഭ സേഫ്റ്റി കമ്മിറ്റി തീരുമാനം. ഇതിനിടെ ശനിയാഴ്ച ഉരുവച്ചാലിലെ പഴശ്ശി ഗവ. എല്‍.പി സ്‌കൂളിലും, തിങ്കളാഴ്ച പരിയാരം, യു.പി സ്‌കൂളിലും ചൊവ്വാഴ്ച മരുതായി എല്‍.പി സ്‌കൂളിലും കോവിഡ് ആൻറിജന്‍ പരിശോധന നടത്തും.